സ്വാഭാവികമായി ഒരു കമ്യൂണിസ്റ്റ് അനുഭാവിക്കുണ്ടാകുന്ന രോഷത്തോടെ ഞാനിന്നലെ എന്റെ ലീഗ് സുഹൃത്തിനോടു കയര്‍ത്തു നിങ്ങള്‍ക്കൊന്നും മനുഷ്യത്വമില്ലേടാ... ഒരുപാഠപുസ്തകത്തിന്റെ പേരു പറഞ്ഞ് ഒരു ഗുരുനാഥനെ കൊലപെടുത്താന്‍.... പിന്നേ രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ ഒരു വിദ്യാലയത്തില്‍ കയറി സ്വന്തം വിദ്യാര്‍ത്ഥികളുടെ കണ്മുന്നിലിട്ട് ഒരധ്യാപകനെ വെട്ടിനുറുക്കിയപ്പോള്‍ നിന്റെയൊക്കെ ഈ രോഷം എവിടായിരുന്നെടാ.... അവന്‍ പറഞ്ഞു തീരുന്നതിനു മുന്നേ ഞാന്‍ നടത്തം തുടര്‍ന്നു.... അവനോടു മുടന്തന്‍ ന്യായങ്ങള്‍ നിരത്തിവാദിക്കാന്‍ എനിക്കു കഴിയാഞ്ഞിട്ടല്ലായിരുന്നു അവനോടു ജയിച്ചാലും അനാഥമാക്കപെട്ട ഒരുപാടു ആത്മാവുകളോടു ഞാനെങ്ങെനെ വാദിച്ചു ജയിക്കും എന്ന ചിന്തകളും പേറി ഞാന്‍ നിശബ്ദനായി..
(കട: ഇല്യ റെസ്പിന്റെ കില്ലിംഗ്-സണ്‍ എന്ന പെയിന്റിംഗിനോട് )