
സ്വാഭാവികമായി ഒരു കമ്യൂണിസ്റ്റ് അനുഭാവിക്കുണ്ടാകുന്ന രോഷത്തോടെ ഞാനിന്നലെ എന്റെ ലീഗ് സുഹൃത്തിനോടു കയര്‍ത്തു നിങ്ങള്‍ക്കൊന്നും മനുഷ്യത്വമില്ലേടാ... ഒരുപാഠപുസ്തകത്തിന്റെ പേരു പറഞ്ഞ് ഒരു ഗുരുനാഥനെ കൊലപെടുത്താന്‍.... പിന്നേ രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ ഒരു വിദ്യാലയത്തില്‍ കയറി സ്വന്തം വിദ്യാര്‍ത്ഥികളുടെ കണ്മുന്നിലിട്ട് ഒരധ്യാപകനെ വെട്ടിനുറുക്കിയപ്പോള്‍ നിന്റെയൊക്കെ ഈ രോഷം എവിടായിരുന്നെടാ.... അവന്‍ പറഞ്ഞു തീരുന്നതിനു മുന്നേ ഞാന്‍ നടത്തം തുടര്‍ന്നു.... അവനോടു മുടന്തന്‍ ന്യായങ്ങള്‍ നിരത്തിവാദിക്കാന്‍ എനിക്കു കഴിയാഞ്ഞിട്ടല്ലായിരുന്നു അവനോടു ജയിച്ചാലും അനാഥമാക്കപെട്ട ഒരുപാടു ആത്മാവുകളോടു ഞാനെങ്ങെനെ വാദിച്ചു ജയിക്കും എന്ന ചിന്തകളും പേറി ഞാന്‍ നിശബ്ദനായി..
(കട: ഇല്യ റെസ്പിന്റെ കില്ലിംഗ്-സണ്‍ എന്ന പെയിന്റിംഗിനോട് )
6 comments:
മഹത്തരമായ പ്രവൃത്തികള്‍. എല്ലാ സമരത്തിനും ഇങ്ങനെ ഓരോ രക്തസാക്ഷികള്‍ ആവശ്യമാണ്. എന്നാലേ എല്ലാ കൊല്ലവും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂടൂ...
കേരളം ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച മഹാനായ വിവേകാനന്ദന് പ്രണാമം.
രാകേഷ് ... ഇങ്ങനെ പല ചോദ്യങ്ങള്‍ക്കും ഉത്തരം കിടതെ വന്നപ്പോള്‍ ആണ് .... പാര്‍ട്ടിയും കമ്മ്യൂണിസവും രണ്ടാണ് എന്ന് എനിക്ക് മനസിലായത്
ഒരു കമ്മ്യൂണിസ്റ്റ് അനുഭാവിയ്ക്ക് ഇത്തരം തപ്പിതടയാല്‍ നല്ലതല്ല.. ആദ്യത്തെ മാഷുടെ മരണകാരണം അയാള്‍ ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നു, എന്നതാണ്.. ഇപ്പോള്‍ കൊല്ലപ്പെട്ട മാഷോ?
"ആദ്യത്തെ മാഷുടെ മരണകാരണം അയാള്‍ ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നു"
കണ്ണും കരളും ഉറയ്ക്കുന്ന പ്രായത്തില്‍ ഇത് കാണേണ്ടി വന്ന പിഞ്ചു കുഞ്ഞുങ്ങള്‍ എന്ത് പിഴച്ചു ?
അതൊരു ദയാവധ രീതി ആയിരുന്നോ ?
രാകേഷ് , നവരുചിയന്‍ പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത് ...! മരണത്തിന് രാഷ്ട്രീയമുണ്ടെങ്കില്‍ , രാഷ്ട്രീയമാണ് മരണത്തേക്കാള്‍ ഭയാനകം !
ഇവരൊടൊന്നും ഒന്നും മിണ്ടാതെയിരിക്കൂന്നതാണ്
മാഷെ ഉത്തമം
Post a Comment