Tuesday, March 13, 2007

നഷ്ടസ്വപ്നങ്ങളുടെ ആ നിറം


പ്രതീക്ഷിക്കപെട്ട സ്വപ്നങ്ങള്‍ തേടി മെല്ലെയൊരു നടന്നു പോക്ക് ജീവിതത്തിലേക്ക്! കയ്യിലുണ്ടായിരുന്നതും നഷ്ടപെട്ടുകൊണ്ടിരിക്കുകയാണെന്നറിയാതെ! എന്നെങ്കിലുമൊരുനാള്‍ നഷ്ടപെടുന്നതിനെ കുറിച്ച് തിരിച്ചറിവുണ്ടാകുമ്പോള്‍ പിന്നിട്ടവഴികളിലൂടെ എനിക്കു തിരിഞ്ഞുനടക്കണം എന്റെ നഷ്ടപെട്ടെ സ്വപ്നങ്ങളും സൌഹൃദങ്ങളും തിരഞ്ഞുകൊണ്ട്! കൂ‍ട്ടിവച്ച കുന്നിമണികള്‍ക്കുള്ളിലും മയില്‍ പീലിയൊളിപ്പിച്ച പുസ്തകതാളിലും വളപൊട്ടുകള്‍ക്കിടയിലും നാട്ടുമാവിന്റെ ചുവട്ടിലും ഞാന്‍ തിരഞ്ഞ എന്റെ സൌഹൃദങ്ങള്‍ അവ വീണ്ടെടുക്കാന്‍! പ്രാപ്തിയുണ്ടെങ്കില്‍ അന്നാ സ്വപ്നങ്ങള്‍ക്കും സൌഹൃദങ്ങള്‍ക്കും എനിക്കു നിറംപകരണം ഒരുപാടുകാലം ആരുമറിയാതെ വിജനമായ ആ വഴികളില്‍ കിടന്നിട്ടവയുടെ നിറങ്ങളെല്ലാം നഷ്ടപെട്ടിട്ടുണ്ടായിരിക്കും ആദ്യംഞാനാ സൌഹൃദങ്ങള്‍ക്കു നിറം പകരും മയില്പീലിയുടെ വളപൊട്ടുകളുടെ മഞ്ചാടികുരുവിന്റെ നിറങ്ങള്‍ അപ്പോഴെന്റെ സ്വപ്നങ്ങള്‍ക്കും അതെ നിറമായിരിക്കും എന്റെ സ്വപ്നങ്ങളെപ്പോഴും നല്ല സൌഹൃദങ്ങളായിരുന്നുവല്ലൊ!! ഇപ്പോഴതിന് ഒരു നിറമാണ് തിരിച്ചറിയാന്‍ പറ്റാത്ത നിറം “നഷ്ടസ്വപ്നങ്ങളുടെ ആ നിറം”