Wednesday, October 12, 2011

അടുത്തതായി.. ഈ വേദിയില്‍ ..

നിറഞ്ഞു പെയ്തൊരു മഴയത്താണ് ആദ്യമായി ഈ പടി കയറിയത്.. കാര്‍മേഘം ഇരുള്‍ പരത്തിയ ക്ളാസ് മുറിയില്‍ നനഞ്ഞ വസ്ത്രത്തിന്റെ നേരിയ കുളിരില്‍ പുതുവസ്ത്രങ്ങള്‍ പരത്തുന്ന മണവും അപരിചിതത്വത്തിന്റെ പുഞ്ചിരി സമ്മാനിച്ച പല മുഖങ്ങളുടെയും ഇടയില്‍ ചെറിയൊരു പരിഭ്രമത്തോടെ ഒരു പുതുലോകത്തിലേക്ക്..

മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യത്തെ ക്ളാസിന്റെ അമ്പരപ്പും, പുതിയ സൌഹൃദങ്ങളുടെ താങ്ങ് നല്‍കിയ തോളുകളും, ചെറു പുഞ്ചിരികള്‍ സമ്മാനിച്ചു നടന്നു നീങ്ങിയ കൊണിപടിയിലെ തട്ട്മുട്ടലുകളും, ആദ്യ പ്രണയത്തിന്റെ ഭയമുള്ള മധുരവും, യുവജനോത്സവങ്ങളുടെ ആഹ്ളാദ തിമര്‍പ്പും, കരിവളകള്‍ തന്ന കയ്യടികളുടെ അഭിമാനവും, ആരവങ്ങള്‍ ഒഴിഞ്ഞ നിരാശയും, പരിക്ഷാ ചൂടിന്റെ ആവലാതിയും, ഒടുവില്‍ കണ്ണുനീരിന്റെ നേരിയ ഉപ്പിനോടൊപ്പം മധുരം പങ്കിട്ടു കരളും പറിച്ചു പിരിഞ്ഞ കുറെ ഓര്‍മകളും...

നിറഞ്ഞു കവിഞ്ഞ ഈ സദസില്‍ ഇവരോടൊപ്പം എന്തൊക്കെയോ കോപ്രായങ്ങള്‍ ഞാനും കാണിച്ചിരുന്നു...

Sunday, July 20, 2008

ഉത്തരം മുട്ടുന്ന ഉത്തരങ്ങള്‍..


സ്വാഭാവികമായി ഒരു കമ്യൂണിസ്റ്റ് അനുഭാവിക്കുണ്ടാകുന്ന രോഷത്തോടെ ഞാനിന്നലെ എന്റെ ലീഗ് സുഹൃത്തിനോടു കയര്‍ത്തു നിങ്ങള്‍ക്കൊന്നും മനുഷ്യത്വമില്ലേടാ... ഒരുപാഠപുസ്തകത്തിന്റെ പേരു പറഞ്ഞ് ഒരു ഗുരുനാഥനെ കൊലപെടുത്താന്‍.... പിന്നേ രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ ഒരു വിദ്യാലയത്തില്‍ കയറി സ്വന്തം വിദ്യാര്‍ത്ഥികളുടെ കണ്മുന്നിലിട്ട് ഒരധ്യാപകനെ വെട്ടിനുറുക്കിയപ്പോള്‍ നിന്റെയൊക്കെ ഈ രോഷം എവിടായിരുന്നെടാ.... അവന്‍ പറഞ്ഞു തീരുന്നതിനു മുന്നേ ഞാന്‍ നടത്തം തുടര്‍ന്നു.... അവനോടു മുടന്തന്‍ ന്യായങ്ങള്‍ നിരത്തിവാദിക്കാന്‍ എനിക്കു കഴിയാഞ്ഞിട്ടല്ലായിരുന്നു അവനോടു ജയിച്ചാലും അനാഥമാക്കപെട്ട ഒരുപാടു ആത്മാവുകളോടു ഞാനെങ്ങെനെ വാദിച്ചു ജയിക്കും എന്ന ചിന്തകളും പേറി ഞാന്‍ നിശബ്ദനായി..

(കട: ഇല്യ റെസ്പിന്റെ കില്ലിംഗ്-സണ്‍ എന്ന പെയിന്റിംഗിനോട് )

Tuesday, May 1, 2007


മറവികള്‍ ഓര്‍മകള്‍ക്കുമീതേ മറയാകുന്ന ഇരുണ്ട കാര്‍മേഘങ്ങള്‍! ചിലനേരങ്ങളില്‍ വീശുന്നകാറ്റുകള്‍ അവയെ ദൂരേക്കുകൊണ്ടുപോകുന്നു!ഓര്‍മകള്‍ തെളിയുന്നു സൌഹൃദങ്ങള്‍ക്കുവീണ്ടും വര്‍ണങ്ങള്‍ കൈവരുന്നു!ക്ഷേമാന്വേഷണങ്ങള്‍ക്കൊടുവില്‍ പരസ്പരം മനസിലാക്കാനാകാത്ത വാചകങ്ങളില്‍ വാക്കുകളുടെ വിങ്ങലില്‍ ഓര്‍മകള്‍ക്കുമേല്‍ ഇരുളിമ പടരുന്നു കാര്‍മേഘങ്ങള്‍ വീണ്ടുമെത്തുന്നു ആ വസന്തകാലത്തിന്റെ വര്‍ണങ്ങള്‍ക്കുമേല്‍അവ്യക്തതയുടെ മൂടല്‍മഞ്ഞായി!! വീണ്ടുമൊരു നീണ്ട കാത്തിരിപ്പ് ആ കാര്‍മേഘങ്ങള്‍ പെയ്തൊഴിയാന്‍!!!

Tuesday, March 13, 2007

നഷ്ടസ്വപ്നങ്ങളുടെ ആ നിറം


പ്രതീക്ഷിക്കപെട്ട സ്വപ്നങ്ങള്‍ തേടി മെല്ലെയൊരു നടന്നു പോക്ക് ജീവിതത്തിലേക്ക്! കയ്യിലുണ്ടായിരുന്നതും നഷ്ടപെട്ടുകൊണ്ടിരിക്കുകയാണെന്നറിയാതെ! എന്നെങ്കിലുമൊരുനാള്‍ നഷ്ടപെടുന്നതിനെ കുറിച്ച് തിരിച്ചറിവുണ്ടാകുമ്പോള്‍ പിന്നിട്ടവഴികളിലൂടെ എനിക്കു തിരിഞ്ഞുനടക്കണം എന്റെ നഷ്ടപെട്ടെ സ്വപ്നങ്ങളും സൌഹൃദങ്ങളും തിരഞ്ഞുകൊണ്ട്! കൂ‍ട്ടിവച്ച കുന്നിമണികള്‍ക്കുള്ളിലും മയില്‍ പീലിയൊളിപ്പിച്ച പുസ്തകതാളിലും വളപൊട്ടുകള്‍ക്കിടയിലും നാട്ടുമാവിന്റെ ചുവട്ടിലും ഞാന്‍ തിരഞ്ഞ എന്റെ സൌഹൃദങ്ങള്‍ അവ വീണ്ടെടുക്കാന്‍! പ്രാപ്തിയുണ്ടെങ്കില്‍ അന്നാ സ്വപ്നങ്ങള്‍ക്കും സൌഹൃദങ്ങള്‍ക്കും എനിക്കു നിറംപകരണം ഒരുപാടുകാലം ആരുമറിയാതെ വിജനമായ ആ വഴികളില്‍ കിടന്നിട്ടവയുടെ നിറങ്ങളെല്ലാം നഷ്ടപെട്ടിട്ടുണ്ടായിരിക്കും ആദ്യംഞാനാ സൌഹൃദങ്ങള്‍ക്കു നിറം പകരും മയില്പീലിയുടെ വളപൊട്ടുകളുടെ മഞ്ചാടികുരുവിന്റെ നിറങ്ങള്‍ അപ്പോഴെന്റെ സ്വപ്നങ്ങള്‍ക്കും അതെ നിറമായിരിക്കും എന്റെ സ്വപ്നങ്ങളെപ്പോഴും നല്ല സൌഹൃദങ്ങളായിരുന്നുവല്ലൊ!! ഇപ്പോഴതിന് ഒരു നിറമാണ് തിരിച്ചറിയാന്‍ പറ്റാത്ത നിറം “നഷ്ടസ്വപ്നങ്ങളുടെ ആ നിറം”

Friday, February 2, 2007

മിഴിയൊന്നു ചിമ്മാതെ...


മിഴിയൊന്നു ചിമ്മാതെ ഇത്രയും നാള്‍..
നിന്റെ നിദ്രക്കു ഭംഗം വരുത്താതെ,
നിന്റെ പ്രണയത്തിനു കാവലായ് ഞാന്‍
സ്നേഹ കടലില്‍ എല്ലാം ശാന്തമാണെന്ന
വിശ്വാസത്തില്‍ ഇനി ഞാനൊന്നുറങ്ങിക്കോട്ടെ?
ഇനി നീയതാര്‍ക്കും നല്‍കില്ലെന്ന പ്രതീക്ഷയോടെ...

Saturday, January 13, 2007

നിന്മുഖത്തല്ലലിന്‍ പാഴ്നിഴല്‍..

നിന്മുഖത്തല്ലലിന്‍ പാഴ്നിഴല്‍ വീശാതെ
നിന്മനസല്‍പ്പവും നൊന്തിടാതെ
എന്നുമിമ്മട്ടില്‍ നീയുല്ലസിച്ചിടട്ടെ മന്നില്‍
മറ്റില്ലെനിക്കാശയൊന്നുംമാമക ജീവിത
ശ്രീയായ് നിന്നീ വിധമീ മന്നില്‍ “ദേവീ” നീ
വെല്‍ക നീണാള്‍എത്രക്കധമനാണെങ്കിലും
നിന്നോടെന്‍ചിത്തം പ്രണയാര്‍ദ്രമായിരിക്കും!
(ചങ്ങമ്പുഴ കവിത)

Wednesday, January 3, 2007

ഇന്നലകളില്‍ നിന്നും..


എല്ലാം മറന്നൊന്നുറങിയ യാമങള്‍ എന്നേക്കുമായ് അസ്തമിച്ചു പോയ് ഇനി നമ്മിലൊരാളിന്റെ നിദ്രക്കു മറ്റെയാള്‍കണ്ണിമ ചിമ്മാതെ കാവല്‍ നിന്നീടണം നിന്റെ നിദ്രക്കു കാവലായ്... ഇനി ഞാനുണര്‍ന്നിരിക്കാം നീയുറങുക... ശാന്തമായ്..