നിറഞ്ഞു പെയ്തൊരു മഴയത്താണ് ആദ്യമായി ഈ പടി കയറിയത്.. കാര്‍മേഘം ഇരുള്‍ പരത്തിയ ക്ളാസ് മുറിയില്‍ നനഞ്ഞ വസ്ത്രത്തിന്റെ നേരിയ കുളിരില്‍ പുതുവസ്ത്രങ്ങള്‍ പരത്തുന്ന മണവും അപരിചിതത്വത്തിന്റെ പുഞ്ചിരി സമ്മാനിച്ച പല മുഖങ്ങളുടെയും ഇടയില്‍ ചെറിയൊരു പരിഭ്രമത്തോടെ ഒരു പുതുലോകത്തിലേക്ക്.. മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യത്തെ ക്ളാസിന്റെ അമ്പരപ്പും, പുതിയ സൌഹൃദങ്ങളുടെ താങ്ങ് നല്‍കിയ തോളുകളും, ചെറു പുഞ്ചിരികള്‍ സമ്മാനിച്ചു നടന്നു നീങ്ങിയ കൊണിപടിയിലെ തട്ട്മുട്ടലുകളും, ആദ്യ പ്രണയത്തിന്റെ ഭയമുള്ള മധുരവും, യുവജനോത്സവങ്ങളുടെ ആഹ്ളാദ തിമര്‍പ്പും, കരിവളകള്‍ തന്ന കയ്യടികളുടെ അഭിമാനവും, ആരവങ്ങള്‍ ഒഴിഞ്ഞ നിരാശയും, പരിക്ഷാ ചൂടിന്റെ ആവലാതിയും, ഒടുവില്‍ കണ്ണുനീരിന്റെ നേരിയ ഉപ്പിനോടൊപ്പം മധുരം പങ്കിട്ടു കരളും പറിച്ചു പിരിഞ്ഞ കുറെ ഓര്‍മകളും...
നിറഞ്ഞു കവിഞ്ഞ ഈ സദസില്‍ ഇവരോടൊപ്പം എന്തൊക്കെയോ കോപ്രായങ്ങള്‍ ഞാനും കാണിച്ചിരുന്നു...

